പുറത്തു കാത്തിരിക്കുന്ന രോഗികളെ നോക്കി ഡോക്ടര്‍ എലിസബത്ത് പരിശോധനാമുറി യിലേക്ക് കയറി. എത്രതന്നെ കാത്തിരിക്കേണ്ടി വന്നാലും ഉച്ചഭക്ഷണം ഡോക്ടര്‍ തോമസിനോടോത്തെ കഴിക്കൂ.
രാവിലെ ആസ്പത്രിയിലേക്ക് വരുമ്പോള്‍ അല്‍പനേരം ഡോ: തോമസിനൊപ്പം നടക്കാന്‍ എലിസബത്ത് സമയം ക്രമീകരിക്കാറുണ്ട്. വരാന്തയില്‍ തൂണുകള്‍ പുറകോട്ടു നീങ്ങുന്നതും ഉറക്കച്ചടവുള്ള കണ്ണുകളാല്‍ നഴ്സുമാര്‍ അഭിവാദ്യം ചെയ്യുന്നതുമെല്ലാം ഡോ: തോമസ് എലിസബെതിനെപ്പോലെ കാണും.
അതികാല്പനികമാവുന്ന ചില സന്ദര്‍ഭങ്ങളില്‍ സംഭാഷണം എലിസബെതിനു ഒഴികെ മറ്റാര്‍ക്കും മനസ്സിലാവില്ല. സാങ്കല്പിക ചതുരംഗ പലകയില്‍ കരുക്കള്‍ നീങ്ങിക്കൊന്ടെയിരിക്കും.ചുറ്റും കൂടി നില്ക്കുന്ന മണ്ടന്‍ തിരുമാലികള്‍ തുറന്നു പിടിച്ച വായില്‍ വെള്ളം ഒലിപ്പിച്ച് വായ പൂട്ടാന്‍ മറന്നു നില്കും.
“ വീട്ടീന്നെഴുത്തോണ്ടാരുന്നു.”
മുഴുവന്‍ രോഗികളെയും പരിശോധിച്ച് ഡോ: എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോളാണ് എലിസബത്ത് പറയുന്നത്.
“എന്നതാ കാര്യം”
വീണ്ടും ഇരിപ്പിടത്തിലേക്ക് ചാഞ്ഞു കുറി മാനത്തിന്‍റെ ഉള്ളടക്കത്തിന് കാതോര്‍ത്തിരുന്നു. എലിസബത്തിന്‍റെ മറു ശബ്ദം കേള്‍ക്കുന്നില്ല. എന്തൊക്കെയോ പൊട്ടി വീഴുന്ന ശബ്ദം . ഇടിമിന്നലാവാം. ചവോക്ക് മരത്തിന്‍റെ അറ്റം ഭൂമിയിലെക്കടുപ്പിക്കുന്ന കൊടുങ്കാറ്റാവാം . ഒരേ ഫ്രീക്വെന്‍സിയില്‍ മാത്രമുള്ള ഒരു മൂളല്‍. സംഭാഷണം നിലച്ചു.
മരുന്ന് കുപ്പിയും സിറിഞ്ചും അളവുപാത്രങ്ങളും നിറച്ച വെളുത്ത ട്രേയും അതിലേറെ വെളുത്ത കള്ളച്ചിരിയുമായി സിസ്റര്‍ മുറിയിലേക്ക് വന്നു.
പരസ്യ ചിത്രത്തിലെ കള്ളി പെണ്ണിനെ പോലെ തലതിരിക്കാതെ രണ്ടുപേരെയും നോക്കി. നിമിഷങ്ങല്‍ക്കനുസൃതമായി വേഗതയില്‍ ദൃശ്യങ്ങള്‍ മാറിമാറി വന്നു.
“ആര്‍കസ് ജുവനൈലിസ സിംപ്ടംസ് എന്തോക്കെയാന്നാ പറഞ്ഞെ …”
തോമാച്ചന്‍ വെളുത്ത കാലാളിനെ രണ്ടുകളം മുന്നോട്ട് ചാടിച്ചു. ശേഷിക്കുന്ന മുപ്പതോളം കളങ്ങളില്‍ മിഴി ഉറപ്പിച്ചിരുന്ന എലിസബത്ത് കാലാളിനെ കണ്ടു.
“ സിംപ്ടംസ് ഇപ്പറഞതൊക്ക തന്നാ …ഡോകടരു പറഞതു തന്നാണെന്കീ ട്രീറ്റ് മെന്‍റ് ഇത്തിരി പാടാ… ബട് ഇതു റിവേഴ്സിബിലാ … “
വാളോങ്ങി നില്ക്കുന്ന വെളുത്ത കാലാളിന്റെ നിഴലില്‍നിന്നും കറുത്ത തേര് നാള് കളം പുറകോട്ടോടി റാണിയുടെ സംരക്ഷണയില്‍ പഴുതും കാത്തിരുന്നു. വെളുത്ത മാര്‍ത്തോമ്മ പടയാളിതേരിലെക്കു സൂക്ഷിച്ചു നോക്കി. റോമന്‍ കത്തോലിക്കന്‍ പടയാളികള്‍ മറുവശത്ത്.
കുതിരപടയാളിയെ മുന്നോട്ടു നയിക്കാന്‍ തോമാച്ചന്‍ ഉത്തരവിട്ടു.
“കൃഷ്ണമനിക്ക് ചുറ്റുമുള്ള മഞ്ഞു പോലത്തെ വലയം കാഴ്ചയേബാധിക്കുകേലെന്കീ, പിന്നെന്നാത്തിനാ ട്രീട്മെന്ട്. വല്ല വിടാമിന്സും കുറിച്ചു കൊടുത്താ പോരോ ?”
എലിസബത്ത് കുഴങ്ങി.
ഇനി ശ്രദ്ധിച്ചു നീങ്ങണം. കാഴ്ചയേബാധിക്കില്ലെന്നുതീര്‍ത്തു പറയാന്‍ വയ്യ. സിസ്ടരാനെന്കില്‍ കൃത്രിമ തിരക്കില്‍ മുറിയില്‍ ഓടിനടക്കുന്നു.
തലചോറിലെ ത്തിച്ചേരാന് കൃഷ്ണ മണി തന്നെ വേണമെന്നില്ല . ഇന്ദ്രിയങ്ങളിനിയുംബാക്കി. സിസടരെ എലിസബെതിനു നന്നായി അറിയാം . ഒരു തീരു മാന ത്തിലെത്താതെ എലിസബത്ത് ചതുരംഗ പലകക്കുമേല്‍ ഒഴുകി നടന്നു.
തോമാച്ചന്ടെ കുതിര വെളുപ്പില്‍ നിന്നും കരുപ്പിലേക്കാന്നു ചാടി വീണത്. അടുത്ത നീക്കത്തില്‍ ഏതെങ്കിലുമൊരു കരു വെട്ടിമാറ്റപ്പെടാം.
സിസ്റര്‍?
ആര്‍കസ് ജുവനൈലിസ് ?
പപ്പയുടെ എഴുത്ത് ?
മറ്റു കളങ്ങളില്‍ ശൂന്യതയും ഡോക്ടരുടെ തന്നെ കരുക്കളും ആണ്. എലിസബത്ത് കണ്ണടച്ചു, ചെവിയടച്ചു കണക്കുകൂട്ടി നോക്കി. വീണ്ടും മൂന്ന് സാധ്യതകള്‍ അവശേഷിക്കുന്നു. ഡോ: തോമസിന്റെ പരിശോധനാ മുറി യിലിപ്പോള്‍ ചുറ്റി തീരാറായ ഗ്രാമഫോണ്‍ റെക്കോര്‍ഡ് പോലെ നേര്‍ത്തൊഴുകുന്ന പൈപ്പ് വെള്ള ത്തിന്‍റെ ശബ്ദം മാത്രം. സിസ്ടറുടെ കൈകളിലെ സോപ്പുപത നനച്ചു ബേസിനിലേക്ക് വീണു കൊണ്ടിരിക്കുന്ന വെള്ളം കഴിയുന്നതും നിശബ്ദത പാലിക്കാന്‍ ശ്രമിച്ചു.
ഡോ: തോമസ് എലിസബത്തിന് വന്ന എഴുത്തിനെ പറ്റി ചിന്തിച്ചു. ലോസ് ആന്ചലസില് നിന്നും ഏതൊ ജോര്‍ജ് ആറാമന്‍ രാജാവ് വരുന്നുണ്ടാവും, വീട്ടില്‍ അപ്പച്ചന് ലോട്ടറി അടിച്ചിരിക്കും, ഇളയ മൂന്നു സഹോദരിമാര്‍ക്കും പണം ആവശ്യമുണ്ടാവാം… നാട്ടില്‍ പോയി വരാനാവാം അല്ലന്കില്‍ വെറുതെ ഒരെഴുത്ത് അയച്ചതാവും…
പക്ഷെ…,
ഉള്ളടക്കത്തിന്റെഏഴയലത്തുപോലും എത്തിയതായി ഡോക്ടര്‍ വിശ്വസിച്ചില്ല. പപ്പയുടെ എഴുത്തിന്റെ കാര്യം മുന്പ് എലിസബത്ത് പറഞ്ചിട്ടില്ല. എന്തോ ഗൌരവമായ സംഗതിയാണ്.
സിസ്റര്‍മുറിയിലോടിനടന്നു തളര്‍ന്നു വാഷ് ബെസിനരികില്‍കൈ കഴുകി കഴിന്ഞിട്ടില്ല . ഡോക്ടര്‍ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റു.
സാധ്യതകളുടെ പാശ്ചാതലത്തില്‍ മങ്ങി കണ്ട തോമാച്ചന്റെ നിഴലിനോടൊത്ത് എലിസബെത്തു എഴുന്നേറ്റു.
പൈപ്പിലെ ജലപ്രവാഹം തുടര്‍ച്ച നഷ്ടപ്പെട്ടു ലോഹച്ചാലുകളുടെ പ്രതിബന്ധ കുരുങ്ങി. സിസ്ടരും മുറിക്കു പുറത്തു കടക്കാന്‍ ആഗ്രഹിച്ചു.
ഡോക്ടര്‍ എലിസബെതിന്ടെ കണ്ണുകളില്‍ പുറകോട്ടോടുന്ന വരാന്തയിലെ തൂണുകളും വീല്‍ചെയരുകളും പ്രതിഫലിച്ചു കൊണ്ടിരുന്നു. പരിശോധനാമുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന സിസ്ടരുടെ പിന്തുടരുന്ന കണ്ണുകള്‍ കാണാന്‍ എലിസബത്ത് തിരിഞ്ചു നോക്കുകയും നഷ്ടപ്പെട്ട മാത്രകള്‍ ഇഴചെര്‍ക്കാന്‍ വേഗത കൂട്ടുകയും ചെയ്തു….., തോമാച്ചനു ഒപ്പമെത്താന്‍ . ഡോക്ടര്‍ തോമസ് കുറിമാനത്തിന്റെ ഉള്ളടക്കം പരതി നടന്നു. ഒരിക്കല്‍ കൂടി എഴുത്തിനെ പറ്റി പറയണമെന്ന് അദ്ദേഹത്തിന് തോന്നിയില്ല. മരത്തണലില്‍ നിര്‍ത്തിയിട്ട കാറിനു അടുത്ത് എത്തുന്നത് വരെ രണ്ടുപേരും മൌനത്തില്‍ ത്തന്നെ കൂടുകൂട്ടി എന്ന് സിസ്റര്‍ വിശ്വസിച്ചു. വരാന്തയില്‍ നിന്നും എത്തി നോക്കിയ സിസ്ടരുടെ ചെവിയില്‍ പിന്നീട് സംസാരിച്ച കാര്യങ്ങള്‍ പതിഞ്ഞതും ഇല്ല . ഡോക്ടര്‍ തോമസിന്‍റെ വെളുത്ത മാരുതിക്കാര്‍ ആസ്പത്രി ഗേറ്റും താണ്ടി മെയിന്‍ റോഡിലേക്ക് കടന്നു എലിസബെതിന്റെയും സിസ്ടരുടെയും ദൃശ്യ പഥത്തില്‍ നിന്നും മറഞ്ഞു . ആസ്പത്രി വരാന്തയില്‍ സിസ്റര്‍ ആലോചിച്ചു. “ഇത്രേം നേരം ഇവരെന്നതാ പറഞ്ചത്….. …ഇവരുതമ്മീ ശരിക്കും പ്രണയമാണോ?” ഇരുവശങ്ങളിലേക്കും ആടിക്കൊണ്ടിരിക്കുന്ന സ്ടിയരിംഗ വീലിനു പിന്നിലിരുന്നു ഡോക്ടര്‍ ഓര്‍ത്തു നോക്കി. “വീട്ടീന്ന് വന്ന എഴുത്തില്‍ എന്തായിരിക്കും വിശേഷം?” ഏതൊക്കെയോ സൂചനകള്‍ കൈവിട്ടുപോയതായി ഡോക്ടര്‍ തോമസിന് തോന്നി. റോഡിലെ വളവുകള്‍ നിവര്‍ത്തി, പാതയോരത്തെ ട്രാഫിക് സിഗ്നലുകലനുസരിച്ചു വേഗതയുടെ ഏറ്റ കുറച്ച്ചിലുകളോടെ കാര്‍ മുന്നോട്ടു നീങ്ങി. ഒരു പച്ച മാരുതി മുന്നില്‍ ഓടിക്കയറി. ഡോക്ടര്‍ വീണ്ടും വേഗത കുറച്ചു. പല വാഹനങ്ങളും വെളുത്ത മാരുതിയെ പിന്നില്‍ ആക്കി ധൃതിയില്‍ അകന്നു. മര ത്ത ണലിലൂടെ നടക്കുമ്പോള്‍ എലിസബത്തും ഓരോന്ന് ആലോചിച്ചു. “തോമാച്ചന്‍ എന്നതാ ഉദ്ദേശിച്ചത്. ” സാങ്കല്പിക ചതുരംഗ പലകയില്‍ മിഴി നട്ടിരുന്ന എലിസബത്ത് ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിന്റെ ആശാ ഭംഗം മറന്നു. സ്ടാഫ് കൊടെര്സിലെ ചുമരുകള്‍ക്കുള്ളില്‍ വെച്ചു തൊമചന്ടെ വചനങ്ങളെ പറ്റി എലിസബത്ത് വീണ്ടും ഓര്‍ത്തു. വളരെ മിതമായെ തോമാച്ചന്‍ സംസാരിക്കൂ. അതും ചുറ്റുപാടുകള്‍ മനസ്സിലാക്കി. "കര്‍ത്താവ് വെള്ളത്തിനു പൊറത്ത് നടന്നൂ ന്നോള്ളത് അറിയാലോ ?" അടുത്ത മേശമേല്‍ ഊണ് കഴിച്ചുകൊന്ടിരുന്നവരും റെസ്ടോരണ്ടിലെ വെയിടരും കേള്‍ക്കാതെ തോമാച്ചന്‍ പറഞ്ഞു. ഭൂതകാലത്തില്‍ നിന്നും പഴയ കൌതുകങ്ങള്‍ വീണ്ടും കേട്ട് എലിസബത്ത് കൊട്ടെര്സിലിരുന്നു പുഞ്ചിരിച്ചു. “കര്‍ത്താവിനെ മാത്രം പറയണ്ട…. പല ഡോക്ടര്‍ മാരും വൈകീട്ട് വെള്ളത്തിന് പൊറത്താണല്ലോ നടക്കുന്നെ .” “ബത്ത്ശേബാ…, പാറക്കെട്ടീന്നു നോക്കിയാ കടല് കാണാ മെന്കീ …. കടലീന്നു നോക്കിയാ പാറ ക്കെട്ടും കാണാവേ” കീഴട ങ്ങ ലിന്ടെ മുഴുവന്‍ സുഗ ആലസ്യവും കണ്ണുകളില്‍ വരുത്തികൊണ്ടവള്‍ പറഞ്ഞു. “ഉവ്വ്" “കര്‍ത്താവ് മാത്രേ വെള്ളത്തീ പോങ്ങിക്കിടക്കൂന്നാ ഞാന്‍ കരുതീരുന്നെ.” തോമാച്ചന്‍ പ്രതിയോഗിയുടെ കണ്ണുകളിലേക്കു നോക്കി. ആക്രമണ്‍ സ്വഭാവമില്ല. “വെള്ളത്തീ പൊങ്ങിക്കിടക്കുന്ന രണ്ടാമത്തെ ആളെപ്പറ്റിയാ….. ഞാന്‍ പറഞ്ഞു വരുന്നേ”. കണ്ണുകള്‍ അടയുകയോ കൂടുതല്‍ തുറക്കുകയോ ചെയ്തില്ല. പ്രതിയോഗി എല്ലാം കേള്‍ക്കുന്നുണ്ട്. പക്ഷെ ഒരു പ്രതികരണവുമില്ല. “ഞാനെന്‍റെ ബത്ത്ശേബയെ പറ്റിയാ …….” ആശയ വിനിമയത്തിലെ വ്യാകരണ നിയമങ്ങള്‍ മറന്ന തൊമാചന്ടെ കണ്ണുകള്‍ ഏറ്റുമുട്ടാനവാതെ പിന്തിരിഞ്ഞു. സ്റ്റാഫ് കൊട്ടെര്സിലെ ചുമരുകള്‍ക്കുള്ളില്‍ എലിസബേതിണ്ടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ഡോക്ടര്‍ തോമസ് വെയിട്ടരോടു ബില്ല് കൊണ്ടു വരാന്‍ പറഞ്ഞു. കല്യാണ സൌഗന്തിക പുഷ്പത്തിന് പോയ ഭീമന്‍റെ കഥ തോമാച്ചന്‍ ബത്ത്ശേബക്ക് പറഞ്ഞു കൊടുത്തു. കണ്ണുകളില്‍ പിണക്കം കാണാ തായപ്പോള്‍ പറഞ്ഞു. “എത്ര ചെറിയ പോയ്കയായാലും ഞാനങു മുങ്ങിപ്പോകും…. എലിസബത്ത് മുങ്ങുകേല….” എന്തൊക്കെയോ പറ യാനവള്‍ വെമ്പി പക്ഷെ...., “പെന്പിള്ളാംരെല്ലാം അങ്ങിനാ…” എന്ന് മാത്രം പറഞ്ഞു എവിടെയും എത്താത്ത വിശദീകരണങ്ങള്‍ അവള്‍ പാതിയില്‍ നിര്ത്തി. പെണ്‍ കുട്ടികള്‍ എല്ലാം യേശു ക്രിസ്തു ഡോക്ടര്‍ തോമസ് വിശ്വസിച്ചില്ല . സ്റ്റാഫ് കൊട്ടെര്സിലെ ചുവരുകള്‍ക്കുള്ളില്‍ എലിസബെതിന്ടെ മുഖത്ത് പുഞ്ചിരി മാഞ്ഞു. കല്യാണ സൌഗ ന്ധിക ത്തിന്‍റെ സൌരഭ്യം നാസാരന്ധ്രങ്ങളില്‍ ആവാഹിക്കാന്‍ ശ്രമിച്ചു. കഴിയുന്നില്ല. മേശമേല്‍ പപ്പയുടെ എഴുത്ത്. പൊട്ടിച്ചു വായിച്ചില്ലെന്നു അപ്പോഴാണ് ഓര്‍ത്തത് . ഇനിയിപ്പോ സമയമില്ല. വീണ്ടും ആസ്പത്രിയിലേക്ക് പോകണം. നെറ്റിയിലേക്ക്പാറികിടന്ന മുടിച്ചുരുകള്‍ നേരെയാകാന്‍ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന എലിസബത്ത് ഡോക്ടറുടെ സ്ഥായിയായ ഭാവം പ്രതിഫലിച്ചു. ത്രിമാന വസ്തുക്കളുടെ ദ്വിമാന സ്വഭാവമുള്ള പ്രതി ബിംബങ്ങളിലൂടെ കണ്ണുകള്‍ തെന്നിക്കൊണ്ടിരുന്നു . ജീവനുള്ള കണ്ണുകള്‍ ജീവനില്ലാത്ത കണ്ണുകള്‍ കണ്ടു. കണ്ണിലെ ചില്ലുപോലുള്ള കോര്‍ ണിയയില്‍ വെളുത്ത വലയം.