എലിസബത്ത് ഞെട്ടിയില്ല . ഭാവിയിലേക്ക് തുറിച്ചു നോക്കിയില്ല. തല ച്ചോറി ലെത്തുന്നതിനു മുന്പ് കൃഷ്ണ മണികള്‍ തട തീര്‍ത്ത ദൃശ്യങ്ങളോര്‍ക്കാന്‍ ശ്രമിച്ചു.
സൂര്യന്‍ മൂന്നാം നിലയിലെ ഫ്ലാടിനു സമാന്തരമായി അല്‍പനേരം നിന്നുവെന്നു എലിസബെതിന്‍ടെ വെള്ളിമോതിരമുള്ള കണ്ണുകള്‍ കണ്ടു.
ഇപ്പോള്‍ പുറപ്പെട്ടാല്‍ നാലുമണിക്ക് ആസ്പത്രിയിലെത്താം .നാലുമുപ്പതിനേ തോമാച്ചന്‍ എത്തൂ . ഇനിയും തുറന്നിട്ടില്ലാത്ത എഴുത്ത് മേശമേല്‍് ഉപേക്ഷിച്ചു എലിസബത്ത് പുറത്തു കടന്നു.
നടപ്പാതയിലെ മഞ്ഞ പൂക്കള്‍ക്ക് മേലെ എലിസബത്ത് നടന്നു. ഡോക്ടര്‍ തോമസിനെയും തന്നെയും കാത്തിരിക്കുന്ന സിസ്ടരുടെ പ്രസന്നമായ മുഖവും തന്നെക്കാള്‍ സുന്ദരമായ അവയവ സമൃദ്ധിയും മനസ്സില്‍ ഏറ്റിക്കൊണ്ട് .
ആസ്പത്രിയുടെ ഒഫ്താല്മോളജിവിഭാഗത്തില്‍ അപ്പോള്‍ബത്ത് ശേബയുടെ തോമാച്ചന്‍ ഉണ്ടായിരുന്നു. സിസ്ടരും.
പരിശോധനാ മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ലെങ്കിലും രണ്ടുപേരുംകയ്യെത്താത്ത , മെയ്യെത്താത്ത, മനസ്സെത്താത്ത അകലത്തിലായിരുന്നു.
ടേബിള്‍ ലാമ്പിന്റെ സ്വിച്ച് ഡോക്ടറുടെ കയ്യില്‍ ന്തെരിയുന്നതിനു ക്രമമായി വെളിച്ചം മുറിയിലാകെ ഓളം പരത്തി കൊണ്ടിരുന്നു .
സിസ്റര്‍ പറയുകയാണ്.
“……….. കന്യകയുടെ പുല്ലിംഗം ഡോക്ടര്‍ക്ക് അറിയാമല്ലോ ….. മറ്റാരെക്കാളും നന്നായി”.
ഡോക്ടര്‍ ഓര്‍ത്തു നോക്കി. തോമസെന്നാണോ?.
ഉള്ളില്‍ വിരിഞ്ഞു വന്ന പുഞ്ചിരി മുഖത്തേക്ക് എത്തിയില്ല . ചുമരിലെ തറച്ചു വെച്ച ഇരുന്പു ആണിയില്‍ പരിശുദ്ധ കന്യാമറിയവും പുത്രനും പുഞ്ചിരിച്ചു നിന്നു.
“………അതുകൊണ്ടാ ഞാന്‍ പറയുന്നേ…..
…..ഇനിയൊക്കെ സാറിന്റിഷ്ടം .”
മഞ്ഞുമലയുടെ വെളുത്ത പശ്ചാതലത്തില്‍് വിരിഞ്ഞ ചുവന്ന വൃത്തങ്ങളെപ്പറ്റിചിന്തിക്കുകയായിരുന്ന ഡോക്ടര്‍ സിസ്റര്‍ പറഞ്ഞതു കേട്ടില്ല.
പെയ്തുതീര്‍ന്ന മഴനാരുകല്‍ക്കപ്പുറത്തു ആര്‍കസ് ജുവനൈലിസ് ബാധിച്ച കണ്ണുകള്‍ തിളങ്ങിക്കൊണ്ടിരുന്നു.
മരം പെയ്തു കൊണ്ടിരുന്നു.
ഡോക്ടര്‍ തോമസിനെ തനിച്ചാക്കി സിസ്റര്‍ പുറത്തേക്ക് പോയി. അന്ധന് കാഴ്ച നല്കുന്ന വിരലുകള്‍, വലതു കണ്ണിനു ചുറ്റും ഘടികാര ദിശയില്‍ മൃദുലമായി തലോടി. ഇടതു കയ്യില്‍ ടേബിള്‍ ലാമ്പിന്റെ സ്വിച്ച് ഞെരിഞ്ഞു കൊണ്ടിരുന്നു. പ്രതിബന്ധങ്ങളില്‍ തട്ടി കണ്ണിനു അകത്തേക്ക് പ്രവേശിക്കാനാകാതെ പ്രകാശ രശ്മികള്‍ അന്തരീക്ഷത്തില്‍ നഷ്ടപ്പെട്ട് കൊണ്ടിരുന്നു.………………………………