Wednesday, June 17, 2009

ജുഗല്‍്ബന്ധി

ജുഗല്‍്ബന്ധി

നാം ഒരു യാത്രക്ക് ഒരുങ്ങുകയാണ് . ഒരുപാടു ദൂരേക്ക്‌ .മനസ്സില്‍ മറ്റൊന്നും ബാക്കിയാവരുത് . തിരിച്ചു വരുമ്പോള്‍ സോപ്പുപൊടിയുടെ പരസ്യത്തിലെ വെണ്മ പോലെ , തെളിനീരിന്റെ സുതാര്യമായ മനസ്സുമാത്രംകയ്യിലൊതുക്കാന്‍് ....
.... എല്ലാം തയ്യാറായിരിക്കുന്നു. ...
'ഊര്‍മിളേ '
നാമിപ്പോള്‍ മംഗലാപുരത്തെ കടല്‍ത്തീരത്ത് കൂടി നടക്കുകയാണ് . ദര്‍ഗ്ഗ ശരീഫില്‍് നിന്നും പടിഞ്ഞാട്ടുനീളുന്ന വഴി ഇഴഞ്ഞെത്തുന്ന തീരത്തുകൂടി .
കാറ്റാടി മരങ്ങള്‍ക്ക്‌ പിന്നില്‍ വെളുത്ത ചായമടിച്ച മരപ്പലകകള്‍ മണലില്‍ കുത്തനെ നിന്നു വേനല്‍ തീരത്തെ രണ്ടായി പകുത്തു മാനത്തേക്ക് നോക്കിനിന്നു.
ഒരു വശത്ത്. മണലില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കുന്ന കാറ്റാടി മരങ്ങള്‍ . കടലിനോടു ചേര്‍ന്ന മറു ഭാഗത്ത് ഈറന്‍ മണല്‍ തരികള്‍. കടലിലേക്ക് ഇറങ്ങിച്ചെന്നു മുങ്ങി കുളിച്ചു വീണ്ടും തിരിച്ചു കയറാന്‍ അനുവാദമുള്ള സ്വതന്ത്ര മണല്‍ തരികള്‍.


കാറ്റാടി മരങ്ങള്‍ക്കിടയിലുള്ള മണലിനു ഇതിനൊന്നും സ്വാതന്ത്ര്യമില്ല. ജ്യാമിതീയ രൂപങ്ങളിലുള്ള നേര്‍ത്ത തുണികള്‍ക്ക് പിന്നിലെ തൊലിവെളുപ്പും കറുപ്പും കണ്ടു, കാണാതെ കണ്ണടച്ചു നില്‍ക്കണം. സാദ്ധ്യതകള്‍ അവശേഷിക്കാത്ത വേനല്‍ തീരത്തിന്റെ രണ്ടാമത് മുഖം.


ഒരിക്കല്‍ കടലിലേക്കു നില്‍ക്കുന്ന വേനല്‍ തീരത്ത് രണ്ടു സമുദ്ര ജീവികള്‍ മണലില്‍ ഓടിനടന്നു. കാറ്റാടിക്കൂട്ടത്തിലിരുന്നു പെണ്‍കിളി ഇണയുടെ മൂര്‍ച്ചയുള്ള കൊക്കില്‍ നിന്നും വായ മുഴുവനായും വേര്‍പെടുത്തി ആഴത്തില്‍ സ്വാസോച്ച്വാസം നടത്തി.


വേനല്‍ തീരത്തിലേക്ക് തുറന്നു പിടിച്ച കണ്ണില്‍ ആദ്യം വീണത്‌ ഈറന്‍ മണലില്‍ കേളിയില്‍ ഏര്‍പെട്ട സമുദ്രജീവികളാണ്.


പെണ്‍ കിളി ചോദിച്ചു. ചോദിച്ചതെന്തെന്നു രണ്ടാം പാതിയില്‍ ഇരുന്നാല്‍ കേള്‍ക്കില്ല. വേനല്‍ തീരത്തില്‍ അങ്ങിനെയാണ്. മുന്നോട്ടു മാത്രം കാഴ്ചകള്‍ നീളുന്നു. പുറകിലേക്ക് നോക്കിയാല്‍ ഒന്നുമുണ്ടാവില്ല. ശൂന്യതപോലും.


ആണ്‍കിളിയുടെ മറുവാക്ക് കേട്ടു പെണ്‍കിളി തലതല്ലി ചിരിച്ചു.


'ഊര്‍മിളേ...., '


എലിസബത്തപ്പോള്‍ കീഴ്ചുണ്ട് കടിച്ചു. എന്റെ മുഖത്തേയ്ക്ക് നോക്കാതെ തോട്ടവാടിയിലയുടെ കീഴടങ്ങലില്‍ മെല്ലെ പല്ലുകല്‍ക്കിടയിലുള്ള പിടി അയച്ചു. സ്വതന്ത്രമായിക്കൊണ്ടിരുന്ന ഈറന്‍ ചുണ്ടുകളില്‍ ഉപ്പിന്റെ സൂക്ഷ്മതരികള്‍ ഒട്ടിപിടിക്കുകയും ഇടയ്ക്കിടെ അവളാ ഉപ്പുരസം നുണയുകയും ചെയ്തു.


മയക്കത്തിന്റെ വേഗതയില്‍ കണ്ണുകള്‍ എന്നെ കണ്ടു. അവളിത്രക്ക് നാണിക്കാന്‍ മാത്രമൊരു കഥ ഞാന്‍ പറഞ്ഞിരുന്നില്ല. വീണ്ടും എലിസബത്തിന്റെ കണ്ണുകള്‍ നാണത്താല്‍ തിളങ്ങി.


'ഊര്‍മിളേ നിനക്കു കോപം വരുന്നുണ്ടോ? '


ചോദ്യം തീരെ പ്രതീക്ഷിച്ചിരുന്നില്ല. മുഖത്ത് ഏതു ഭാവമായിരുന്നു എന്നറിയാതെ ഊര്‍മിള വിഷമിച്ചു. ഏതു ഭാവമാണെകിലും അത് മറച്ചു പിടിക്കാന്‍ ശ്രമിച്ചത് അബദ്ധമായി എന്നാണ് അവള്‍ കരുതിയത്‌.


പക്ഷെ, എനിക്കറിയാം, അവള്‍ക്ക് അല്പം പോലും കോപം വന്നിരുന്നില്ല.


'ഊര്‍മിളേ..... '


ഞങ്ങളൊരിക്കല്‍ വിദ്വേഷ ദ്വീപില്‍ അന്തിയുറങിയിരുന്നു. നീ തെറ്റിദ്ധരിക്കേണ്ട. ഞാനവളെ പ്രാപിച്ചിരുന്നില്ല.


സംശയമുണ്ടെങ്കില്‍......... ,


എലിസബത്തിനെ പോലെ ഊര്‍മിളയും നാണധിക്യത്താല്‍ ചുണ്ട് കടിച്ചു. പതിയെ സ്വതന്ത്രമാക്കി , അതെ തോട്ടാവാടിയിലയുടെ പരിഭവ വേഗത്തില്‍ .


ഞങ്ങളെ വിദ്വേഷ ദ്വീപിലെത്തിച്ച തോണിക്കാരന്‍ പെട്ടെന്ന് അപ്രത്യക്ഷനാവുകയും ദൂരെ സമുദ്രത്തില്‍ ആടിയുലയുന്ന വഞ്ചി പോലെ ഇടയ്ക്കിടെ തെളിയുകയും ചെയ്തു.


തിരിച്ചു ചെല്ലാന്‍ കഴിയാത്തവിധം ഞങ്ങളിരുന്ന ദ്വീപിനെ അവന്‍ കറയുടെ, സമാധാനത്തിന്റെ പച്ചപ്പുകളില്‍ നിന്നും അകറ്റി. ഞങ്ങള്‍ക്കിടയില്‍ വാക്കുകള്‍ക്കു മതിഭ്രമം വന്ന ശൂന്യസ്ഥലം


കൊണ്ടു മതിലുകള്‍ തീര്‍ത്തു. പാതിരാത്രിക്ക്‌ ശേഷവും തിരിച്ചു കിട്ടാത്ത ശാന്തതയും കാത്തു സുഷുപ്തിയില്‍ നിന്നകലെ ഞങ്ങളിരുന്നു.


വീശിയടിച്ച കാറ്റില്‍ വെളിച്ചത്തിന്റെ ആദ്യരേഖ വീണപ്പോള്‍ ഞാന്‍ പറഞ്ഞു.


'ബത്ത്ശേബാ..., '


എലിസബത്ത്‌ എന്റെ മുഖത്തേക്ക് നോക്കിയില്ല.


ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. നാമിരുവരും നിര്‍ത്താതെ വാശിപിടിച്ചുകൊണ്ടിരുന്ന വാക്കുകള്‍ക്കിടയിലേക്ക്, മണല്‍ തിട്ടയിലേക്ക് പരുപരുത്ത മാംസ പേശികള്‍ ഉള്ള തോണിക്കാരന്‍ വന്നു.


എലിസബത്തിന്റെ ചുണ്ടുകള്‍ വിറച്ചു. പോയരാത്രിയുടെ നിമ്നോന്നതകളില്‍ കൊരുത്തു നിന്ന കണ്ണില്‍ നനവിന്റെ പാട വന്നു മൂടി.



സ്വപ്ന വ്യാഖ്യാനം ക്രൂരമായിത്തന്നെ ഞാന്‍ തുടര്‍ന്നു.


സാന്നിദ്ധ്യം അവഗണിക്കപ്പെട്ട തോണിക്കാരന്‍ അടുത്തുള്ള മരച്ചോട്ടിലാണ് ഇരുന്നത്. അവന്‍ എപ്പോഴായിരുന്നു എഴുന്നേറ്റു വന്നത്.


അനന്തരം !


എലിസബെത്തിനു എന്നോട് വെറുപ്പ്‌ തോന്നിയിരിക്കണം .


'നമ്മളില്‍ ആരായിരുന്നു ആദ്യം ഉറങ്ങിയത് ?'


എലിസബത്ത് എന്റെ മുഖത്തേക്ക് അറിയാതെ പോലും നോക്കിയില്ല.


' ബത്ത്ശേബാ.....,'


ഇതു സ്വപ്നം മാത്രമാണ്.


ആരുടെ വാക്കുകള്‍ക്ക് ആണ് ആദ്യം മറുപടി നഷ്ടപ്പെട്ടത്‌. കൊടുങ്കാറ്റ് ഉയര്‍ത്തിയ പൊടിപടലങ്ങള്‍ നമ്മുടെ ദേഹത്ത് പറ്റിപിടിച്ചു കൊണ്ടിരുന്നു.


ഒടുവില്‍,


കൊടുങ്കാറ്റിനും ഒടുവില്‍ , പുലരിയില്‍ ഞാന്‍ നിന്നരികില്‍ തന്നെ ഉണ്ടായിരുന്നുവല്ലോ.


ഇതു സ്വപ്നാവസാനം, പാറാവസാനം.


എലിസബത്ത് എന്റെ മുഖത്തേക്ക് നോക്കാതിരുന്നത് പോലെ ഞാന്‍ ഊര്‍മിളയുടെ മുഖത്തേക്ക് നോക്കിയില്ല. ഊര്‍മിള എന്നെയും നോക്കിയില്ല.


എലിസബത്തിനെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്താന്‍ കഴിഞ്ഞ രാത്രിയുടെ അവശേഷിപ്പുകളില്ലാത്ത ദൂരത്തേക്കു കൈ പിടിച്ചു നടത്തി. മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയ ചിഹ്നങ്ങള്‍ എന്റെ പരുപരുത്ത കൈവിരലുകള്‍ കൊണ്ടു അമര്‍ത്തി തടവി. എലിസബെത്തിനു വീണ്ടും നൊന്തു.


ഞാന്‍ മനസ്സില്‍ ഉരുവിട്ട് കൊണ്ടിരുന്നു.


'സ്വപ്നം .... ഭീതിദമായ സ്വപ്നം. '


പറയാനുള്ളത് മുഴുവന്‍ പറഞ്ഞു തീര്‍്ത്തെന്ന വിശ്വാസത്തില്‍ നടത്തം അവസാനിപ്പിച്ചു ,കാല്‍ക്കീഴിലെ മൂര്‍ച്ചയുള്ള മണലില്‍ ഞാനിരുന്നു. ഊര്‍മിളയും. കുമ്പസാരത്തിന്റെ ഒടുവിലത്തെ നാണവും കളഞ്ഞു ഞാന്‍ ഊര്‍മിളയുടെ മുഖത്തേക്ക് മെല്ലെ നോക്കി.


മുന്‍പെന്നോ തോണിക്കാരന്‍ കെട്ടിയുയര്‍ത്തിയ ശൂന്യമതില്‍ ഞങ്ങള്‍ക്കിടയിലും മൌനമായി.


ദൂരെ പൊട്ടു പോലെ തെളിയുകയും മായുകയും ചെയ്ത കറുത്ത വഞ്ചി തേടി ഊര്‍മിള കടലിന്റെ അനന്തമായ ഇല്ലായ്മയിലേക്ക്‌ നോക്കി നിന്നു.


ഒന്നും പറയാതെ ....


ഒന്നും കേള്‍ക്കാതെ ....


മറുമൊഴി കേള്‍ക്കാത്ത ചോദ്യങ്ങള്‍ ഞാന്‍ കുറ്റബോധത്തില്‍ മുക്കി, അശാന്തമായ മൌനത്തിലേക്ക്‌ മടങ്ങി.


അന്ന് രാത്രി വേനല്‍ തീരത്തിന്റെ ഒന്നാം പാതിയില്‍ മൌനത്തിന്റെ ശൂന്യമതില്‍ രണ്ടായി പകുത്ത അന്ധകാരതിലിരുന്നു ഞങ്ങള്‍ തനിച്ചു ചിന്തിച്ചു.


ഊര്‍മിളയുടെ മനസ്സിപ്പോള്‍ ഏതെല്ലാം വഴിയിലൂടെയാവും സഞ്ചരിക്കുന്നത്‌. രണ്ടാം പാതിയിലേക്ക് എന്റെ ശ്രവണ രേഖ നീളുന്നില്ല. ഭീതിദമായ സ്വപ്നത്തിന്റെ ശേഷിപ്പുകളിലൂടെ നിസ്സഹായതയുടെയും ക്രൂരതയുടെയും ആഴം തിരയുകയാവും ഊര്‍മിള.


ക്രൂരത കാണിച്ചില്ലെന്നു സ്വയം വിശ്വസിച്ചതോടെ ഞാന്‍ മയക്കത്തിന്റെ ഏണിപ്പടികള്‍ കയറി.


രണ്ടാം ദിവസം ഭീതിദമായ സ്വപ്നങ്ങളില്‍ നിന്നും മുക്തമായ മട്ടില്‍ ഊര്‍മിള പുഞ്ചിരിയോടെ സൂര്യനുദിപ്പിച്ചു.


വിവാഹ നഗരത്തില്‍ എലിസബത്ത് എല്ലാം മറന്നു തുടങ്ങുകയായിരുന്നു. ഇരുമ്പു കാലുകളില്‍ നിന്നും പെയ്തു കൊണ്ടിരുന്ന സ്വരണ വെളിച്ചത്തില്‍ വായ്പാട്ടുകള്‍ ഒച്ച മാത്രമായി. ശ്രുതി ഭംഗം വന്ന ശബ്ദങ്ങള്‍ക്ക്‌ കൈ കഴയ്ക്കുവോളം ഞങ്ങള്‍ താളമിട്ടു.



വിദ്വേഷ ദ്വീപിലെ സ്വപ്നം ഓര്‍മ്മപെടുത്തി, ഒരു സംഘംതോണിക്കാര്‍ വെളിച്ചത്തിന്റെ സ്വര്‍ണ നൂലുകള്‍ക്ക്‌ കീഴില്‍ ഞങ്ങളെ കടന്നു പോയി. അവര്‍ ഞങ്ങളെ കണ്ടില്ല. സ്വര്‍ണ നൂലുകള്‍ ഊടും പാവും നെയ്ത വസ്ത്രം പുതച്ചു കൊണ്ടൊരുപെണ്‍കുട്ടി കരയാന്‍ ശ്രമിച്ചത് അവള്‍ പോലും അറിഞ്ഞില്ല.



അവളുടെ സ്വര്‍ണ വസ്ത്രത്തിന്റെ പ്രഭദേശവാസികളടങുന്ന തീര്‍ഥാടകരുടെ കണ്ണിലെ പക വെളിപ്പെടുത്തി.
മധുവിധു കൂടാരത്തിലെമേഘമല്ലാറിന്റെ ഉന്മദ സഞ്ചാരം എലിസബത്ത്‌ വലിച്ചു പൊട്ടിച്ചു.നിശബ്ദസംവാദം ലംഘിക്കാന്‍് എന്നപോലെ പേടിയോടെ ശ്വാസോച്ച്വാസം ചെയ്തു. ഒരേ സമയം കോപവുംവാശിയുമാകാവുന്ന നേര്‍ രേഖ അവളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു.
തോണിക്കാര്‍ പലേടങളില്‍് വെച്ചും ഇനിയും വരും. ഇതു യാത്രയല്ലേ.... അവരും യാത്രക്കാരല്ലേ.

ഇടയ്ക്ക് നിര്‍ത്തിയും ഭാവമാറ്റത്തോടെ തുടര്‍ന്നും എലിസബത്തിന്റെ സ്വപ്നം ഊര്‍മിളയ്ക്ക് പൂര്‍ണ പ്രാപ്യമാക്കാന്‍ ഞാന്‍ യത്നിച്ചു.


ഊര്‍മിള എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.


'നാം അതിരാവിലെ എഴുന്നേല്‍ക്കുന്നു. പുലരിയ്ക്കും മുന്പ്, ഇരുമ്പു കാലുകള്‍ പെയ്യുന്ന കൃത്രിമ പകലില്‍, തീര്‍്ത്ഥാടകരോടൊപ്പം ചേരുന്നു. കാലടികള്‍ക്ക് കീഴില്‍ പാകിയ മിനുസമായി തീര്ന്നു കൊണ്ടിരിക്കുന്ന പരുത്ത പാറക്കല്ലുകള്‍്ക്ക് മേലെ നാം നടക്കുന്നു.....ഇല്ല ഇനി തോണിക്കാര്‍ വരില്ല...'


ഊര്‍മിള വെളിച്ചം അണച്ചില്ല. ഇരുട്ടില്‍ ഒളിച്ചു നില്‍‌ക്കുന്ന തോണിക്കാര്‍ എന്നെ ഭയപ്പെടുത്തുന്നത്‌ അവള്‍ക്കറിയാം .


കണ്‍ പോളകള്‍ തുളച്ചു കയറാന്‍ ശ്രമിക്കുന്ന വെളിച്ചത്തിന്റെ കൂര്‍ത്ത മുള്ളുകള്‍ സഹിച്ചു കൊണ്ടു ഊര്‍മിള കിടന്നു. ഉറക്കത്തിലേക്കു വഴുതി വീഴുന്നത് വരെ കഥ കേള്‍ക്കുന്നുണ്ടെന്ന് എന്നെ ബോധിപ്പിച്ചു.


ഭീതിദമായ സ്വപ്നം വീണ്ടും ഇഴ പിരിയുന്നു.


'ഊര്‍മിളേ......,'


അവളുറക്കതിലാണ് , പക്ഷെ,


ഞാനും എലിസബത്തും തോണിക്കാരനും ഒടുവില്‍ കണ്ടുമുട്ടിയത്‌ ആത്മഹത്യാ മുനന്പിലായിരുന്നു. താഴ്വാരത്തില്‍ നിന്നും മുകളിലേക്കുള്ള വഴി താണ്ടി ഞങ്ങള്‍ നടന്നു കയറുമ്പോള്‍ മഴവില്ലിന്റെ വര്‍ണശോഭയോടെ ഒരു വാഹനം ഞങ്ങളെ കടന്നു പോയി.


തോനിക്കാരന്റെ വെട്ടിയുലയുന്ന പരുപരുത്ത മാംസ പേശികള്‍ കൃത്യമായി കണ്ടത് പോലെ എലിസബത്ത് ഭയന്ന് കരഞ്ഞു.


സമാധാനിപ്പിക്കാന്‍ ആകുന്നതിനും മുമ്പ് എലിസബത്ത് മൌനിയായി. വിഹ്വലതയില്‍ നിന്നും മുക്തയാവാന്‍ കയറി പ്പിടിച്ച എന്റെ കൈകള്‍ അവള്‍ സ്വതന്ത്രമാക്കി, മലമുകളിലേക്ക് ഓടിക്കയറി, എന്റെ ദൃശ്യരേഖയ്ക്കും അപ്പുറത്തേക്ക്, ദൂരേക്ക്‌ .


'ഊര്‍മിളേ....,'


അവളുറക്കതിലാണ്.


വര്ത്തുളാകൃതിയില്‍് ഒടുങ്ങാത്ത ഏണിപ്പടികള്‍ ഒന്നിനി പുറകെ മറ്റൊന്നായി മുകളിലേക്ക് ഉയര്ന്നു കൊണ്ടിരുന്നു. ഓരോ പടവും അതീവ ശ്രദ്ധയോടെ ഞാന്‍ കയറി. ഇപ്പോള്‍ അല്ലെങ്കില്‍ അടുത്ത ഏതെങ്കിലും മാത്രയില്‍ മുകളിലേക്കുള്ള ഏണിപ്പടികള്‍ നിലയ്ക്കും. പിന്നെ പതനം. ഭാരമില്ലയ്മയോടെ . ഉറക്കത്തിന്റെ മലമുകളില്‍ നിന്നും ബോധപൂര്‍വമെന്ന ധാരണയില്‍ സ്വതന്ത്രമായ ചലനം. ഭൂമിയോളം താഴ്ച്ചയില്‍നിന്നു നിലവരകളുടെ കനത്ത ഇരുട്ടിലൂടെ വീണ്ടും താഴ്ചയിലേക്ക്.


ഒന്നു......രണ്ടു.......മൂന്നു......


Thursday, May 21, 2009

ആര്‍കസ് ജുവനൈലിസ് 2

കാഴ്ച ശക്തി കൂട്ടുന്ന കാരട്ടുകളെ പറ്റി എലിസബത്ത് ഓര്‍ത്തു. പരീക്ക്ഷണ ശാലയിലെ പളുങ്ക് കണ്ണുകളുമായി സ്വന്തം കണ്ണുകള്‍ താരതമ്യം ചെയ്തു.
എലിസബത്ത് ഞെട്ടിയില്ല . ഭാവിയിലേക്ക് തുറിച്ചു നോക്കിയില്ല. തല ച്ചോറി ലെത്തുന്നതിനു മുന്പ് കൃഷ്ണ മണികള്‍ തട തീര്‍ത്ത ദൃശ്യങ്ങളോര്‍ക്കാന്‍ ശ്രമിച്ചു.
സൂര്യന്‍ മൂന്നാം നിലയിലെ ഫ്ലാടിനു സമാന്തരമായി അല്‍പനേരം നിന്നുവെന്നു എലിസബെതിന്‍ടെ വെള്ളിമോതിരമുള്ള കണ്ണുകള്‍ കണ്ടു.
ഇപ്പോള്‍ പുറപ്പെട്ടാല്‍ നാലുമണിക്ക് ആസ്പത്രിയിലെത്താം .നാലുമുപ്പതിനേ തോമാച്ചന്‍ എത്തൂ . ഇനിയും തുറന്നിട്ടില്ലാത്ത എഴുത്ത്‌ മേശമേല്‍് ഉപേക്ഷിച്ചു എലിസബത്ത് പുറത്തു കടന്നു.
നടപ്പാതയിലെ മഞ്ഞ പൂക്കള്‍ക്ക് മേലെ എലിസബത്ത് നടന്നു. ഡോക്ടര്‍ തോമസിനെയും തന്നെയും കാത്തിരിക്കുന്ന സിസ്ടരുടെ പ്രസന്നമായ മുഖവും തന്നെക്കാള്‍ സുന്ദരമായ അവയവ സമൃദ്ധിയും മനസ്സില്‍ ഏറ്റിക്കൊണ്ട് .
ആസ്പത്രിയുടെ ഒഫ്താല്മോളജിവിഭാഗത്തില്‍ അപ്പോള്‍ബത്ത് ശേബയുടെ തോമാച്ചന്‍ ഉണ്ടായിരുന്നു. സിസ്ടരും.

പരിശോധനാ മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ലെങ്കിലും രണ്ടുപേരുംകയ്യെത്താത്ത , മെയ്യെത്താത്ത, മനസ്സെത്താത്ത അകലത്തിലായിരുന്നു.
ടേബിള്‍ ലാമ്പിന്റെ സ്വിച്ച് ഡോക്ടറുടെ കയ്യില്‍ ന്തെരിയുന്നതിനു ക്രമമായി വെളിച്ചം മുറിയിലാകെ ഓളം പരത്തി കൊണ്ടിരുന്നു .
സിസ്റര്‍ പറയുകയാണ്‌.
“……….. കന്യകയുടെ പുല്ലിംഗം ഡോക്ടര്‍ക്ക് അറിയാമല്ലോ ….. മറ്റാരെക്കാളും നന്നായി”.

ഡോക്ടര്‍ ഓര്‍ത്തു നോക്കി. തോമസെന്നാണോ?.

ഉള്ളില്‍ വിരിഞ്ഞു വന്ന പുഞ്ചിരി മുഖത്തേക്ക് എത്തിയില്ല . ചുമരിലെ തറച്ചു വെച്ച ഇരുന്പു ആണിയില്‍ പരിശുദ്ധ കന്യാമറിയവും പുത്രനും പുഞ്ചിരിച്ചു നിന്നു.
“………അതുകൊണ്ടാ ഞാന്‍ പറയുന്നേ…..
…..ഇനിയൊക്കെ സാറിന്റിഷ്ടം .”
മഞ്ഞുമലയുടെ വെളുത്ത പശ്ചാതലത്തില്‍് വിരിഞ്ഞ ചുവന്ന വൃത്തങ്ങളെപ്പറ്റിചിന്തിക്കുകയായിരുന്ന ഡോക്ടര്‍ സിസ്റര്‍ പറഞ്ഞതു കേട്ടില്ല.
പെയ്തുതീര്‍ന്ന മഴനാരുകല്‍ക്കപ്പുറത്തു ആര്‍കസ് ജുവനൈലിസ് ബാധിച്ച കണ്ണുകള്‍ തിളങ്ങിക്കൊണ്ടിരുന്നു.

മരം പെയ്തു കൊണ്ടിരുന്നു.
ഡോക്ടര്‍ തോമസിനെ തനിച്ചാക്കി സിസ്റര്‍ പുറത്തേക്ക് പോയി. അന്ധന് കാഴ്ച നല്കുന്ന വിരലുകള്‍, വലതു കണ്ണിനു ചുറ്റും ഘടികാര ദിശയില്‍ മൃദുലമായി തലോടി. ഇടതു കയ്യില്‍ ടേബിള്‍ ലാമ്പിന്റെ സ്വിച്ച് ഞെരിഞ്ഞു കൊണ്ടിരുന്നു. പ്രതിബന്ധങ്ങളില്‍ തട്ടി കണ്ണിനു അകത്തേക്ക് പ്രവേശിക്കാനാകാതെ പ്രകാശ രശ്മികള്‍ അന്തരീക്ഷത്തില്‍ നഷ്ടപ്പെട്ട് കൊണ്ടിരുന്നു.………………………………

Thursday, March 19, 2009

ആര്‍കസ് ജുവനൈലിസ് 1

കണ്ണിനു മുന്നില്‍ മൂടി കിടക്കുന്ന കറുത്ത കടലാസ്സില്‍ തട്ടി വെളിച്ചം പിന്തിരിഞ്ഞു . അനാവൃതമായ മറു കണ്ണി ലൂടെ ലോകം കണ്ടു രോഗികള്‍ ബന്ധുക്കള്‍ ക്കൊപ്പം നടക്കുകയാണ്. ആസ്പത്രി വരാന്തയില്‍ ഒറ്റ കണ്ണ് മാത്രമുള്ള രോഗികള്‍ ധൃതി കാണിക്കാതെ ഊഴവും കാത്തിരിക്കുന്നു. അന്ധന് കാഴ്ച നല്കുന്ന രക്ഷകനും ധൃതി കാണിക്കുന്നില്ല.

പുറത്തു കാത്തിരിക്കുന്ന രോഗികളെ നോക്കി ഡോക്ടര്‍ എലിസബത്ത് പരിശോധനാമുറി യിലേക്ക് കയറി. എത്രതന്നെ കാത്തിരിക്കേണ്ടി വന്നാലും ഉച്ചഭക്ഷണം ഡോക്ടര്‍ തോമസിനോടോത്തെ കഴിക്കൂ.
രാവിലെ ആസ്പത്രിയിലേക്ക് വരുമ്പോള്‍ അല്‍പനേരം ഡോ: തോമസിനൊപ്പം നടക്കാന്‍ എലിസബത്ത് സമയം ക്രമീകരിക്കാറുണ്ട്. വരാന്തയില്‍ തൂണുകള്‍ പുറകോട്ടു നീങ്ങുന്നതും ഉറക്കച്ചടവുള്ള കണ്ണുകളാല്‍ നഴ്സുമാര്‍ അഭിവാദ്യം ചെയ്യുന്നതുമെല്ലാം ഡോ: തോമസ് എലിസബെതിനെപ്പോലെ കാണും.

അതികാല്പനികമാവുന്ന ചില സന്ദര്‍ഭങ്ങളില്‍ സംഭാഷണം എലിസബെതിനു ഒഴികെ മറ്റാര്‍ക്കും മനസ്സിലാവില്ല. സാങ്കല്പിക ചതുരംഗ പലകയില്‍ കരുക്കള്‍ നീങ്ങിക്കൊന്ടെയിരിക്കും.ചുറ്റും കൂടി നില്ക്കുന്ന മണ്ടന്‍ തിരുമാലികള്‍ തുറന്നു പിടിച്ച വായില്‍ വെള്ളം ഒലിപ്പിച്ച് വായ പൂട്ടാന്‍ മറന്നു നില്കും.

“ വീട്ടീന്നെഴുത്തോണ്ടാരുന്നു.”

മുഴുവന്‍ രോഗികളെയും പരിശോധിച്ച് ഡോ: എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോളാണ് എലിസബത്ത് പറയുന്നത്.

“എന്നതാ കാര്യം”

വീണ്ടും ഇരിപ്പിടത്തിലേക്ക് ചാഞ്ഞു കുറി മാനത്തിന്‍റെ ഉള്ളടക്കത്തിന് കാതോര്‍ത്തിരുന്നു. എലിസബത്തിന്‍റെ മറു ശബ്ദം കേള്‍ക്കുന്നില്ല. എന്തൊക്കെയോ പൊട്ടി വീഴുന്ന ശബ്ദം . ഇടിമിന്നലാവാം. ചവോക്ക് മരത്തിന്‍റെ അറ്റം ഭൂമിയിലെക്കടുപ്പിക്കുന്ന കൊടുങ്കാറ്റാവാം . ഒരേ ഫ്രീക്വെന്‍സിയില്‍ മാത്രമുള്ള ഒരു മൂളല്‍. സംഭാഷണം നിലച്ചു.


മരുന്ന് കുപ്പിയും സിറിഞ്ചും അളവുപാത്രങ്ങളും നിറച്ച വെളുത്ത ട്രേയും അതിലേറെ വെളുത്ത കള്ളച്ചിരിയുമായി സിസ്റര്‍ മുറിയിലേക്ക് വന്നു.

പരസ്യ ചിത്രത്തിലെ കള്ളി പെണ്ണിനെ പോലെ തലതിരിക്കാതെ രണ്ടുപേരെയും നോക്കി. നിമിഷങ്ങല്‍ക്കനുസൃതമായി വേഗതയില്‍ ദൃശ്യങ്ങള്‍ മാറിമാറി വന്നു.

“ആര്‍കസ് ജുവനൈലിസ സിംപ്ടംസ് എന്തോക്കെയാന്നാ പറഞ്ഞെ …”

തോമാച്ചന്‍ വെളുത്ത കാലാളിനെ രണ്ടുകളം മുന്നോട്ട് ചാടിച്ചു. ശേഷിക്കുന്ന മുപ്പതോളം കളങ്ങളില്‍ മിഴി ഉറപ്പിച്ചിരുന്ന എലിസബത്ത് കാലാളിനെ കണ്ടു.

“ സിംപ്ടംസ് ഇപ്പറഞതൊക്ക തന്നാ …ഡോകടരു പറഞതു തന്നാണെന്കീ ട്രീറ്റ്‌ മെന്‍റ് ഇത്തിരി പാടാ… ബട് ഇതു റിവേഴ്സിബിലാ … “

വാളോങ്ങി നില്ക്കുന്ന വെളുത്ത കാലാളിന്റെ നിഴലില്‍നിന്നും കറുത്ത തേര് നാള് കളം പുറകോട്ടോടി റാണിയുടെ സംരക്ഷണയില്‍ പഴുതും കാത്തിരുന്നു. വെളുത്ത മാര്‍ത്തോമ്മ പടയാളിതേരിലെക്കു സൂക്ഷിച്ചു നോക്കി. റോമന്‍ കത്തോലിക്കന്‍ പടയാളികള്‍ മറുവശത്ത്.


കുതിരപടയാളിയെ മുന്നോട്ടു നയിക്കാന്‍ തോമാച്ചന്‍ ഉത്തരവിട്ടു.

“കൃഷ്ണമനിക്ക് ചുറ്റുമുള്ള മഞ്ഞു പോലത്തെ വലയം കാഴ്ചയേബാധിക്കുകേലെന്കീ, പിന്നെന്നാത്തിനാ ട്രീട്മെന്ട്. വല്ല വിടാമിന്സും കുറിച്ചു കൊടുത്താ പോരോ ?”

എലിസബത്ത് കുഴങ്ങി.
ഇനി ശ്രദ്ധിച്ചു നീങ്ങണം. കാഴ്ചയേബാധിക്കില്ലെന്നുതീര്‍ത്തു പറയാന്‍ വയ്യ. സിസ്ടരാനെന്കില്‍ കൃത്രിമ തിരക്കില്‍ മുറിയില്‍ ഓടിനടക്കുന്നു.
തലചോറിലെ ത്തിച്ചേരാന് കൃഷ്ണ മണി തന്നെ വേണമെന്നില്ല . ഇന്ദ്രിയങ്ങളിനിയുംബാക്കി. സിസടരെ എലിസബെതിനു നന്നായി അറിയാം . ഒരു തീരു മാന ത്തിലെത്താതെ എലിസബത്ത് ചതുരംഗ പലകക്കുമേല്‍ ഒഴുകി നടന്നു.

തോമാച്ചന്ടെ കുതിര വെളുപ്പില്‍ നിന്നും കരുപ്പിലേക്കാന്നു ചാടി വീണത്‌. അടുത്ത നീക്കത്തില്‍ ഏതെങ്കിലുമൊരു കരു വെട്ടിമാറ്റപ്പെടാം.

സിസ്റര്‍?

ആര്‍കസ് ജുവനൈലിസ് ?

പപ്പയുടെ എഴുത്ത് ?

മറ്റു കളങ്ങളില്‍ ശൂന്യതയും ഡോക്ടരുടെ തന്നെ കരുക്കളും ആണ്. എലിസബത്ത് കണ്ണടച്ചു, ചെവിയടച്ചു കണക്കുകൂട്ടി നോക്കി. വീണ്ടും മൂന്ന് സാധ്യതകള്‍ അവശേഷിക്കുന്നു. ഡോ: തോമസിന്റെ പരിശോധനാ മുറി യിലിപ്പോള്‍ ചുറ്റി തീരാറായ ഗ്രാമഫോണ്‍ റെക്കോര്‍ഡ് പോലെ നേര്‍ത്തൊഴുകുന്ന പൈപ്പ് വെള്ള ത്തിന്‍റെ ശബ്ദം മാത്രം. സിസ്ടറുടെ കൈകളിലെ സോപ്പുപത നനച്ചു ബേസിനിലേക്ക് വീണു കൊണ്ടിരിക്കുന്ന വെള്ളം കഴിയുന്നതും നിശബ്ദത പാലിക്കാന്‍ ശ്രമിച്ചു.

ഡോ: തോമസ് എലിസബത്തിന് വന്ന എഴുത്തിനെ പറ്റി ചിന്തിച്ചു. ലോസ് ആന്ചലസില് നിന്നും ഏതൊ ജോര്‍ജ് ആറാമന്‍ രാജാവ് വരുന്നുണ്ടാവും, വീട്ടില്‍ അപ്പച്ചന് ലോട്ടറി അടിച്ചിരിക്കും, ഇളയ മൂന്നു സഹോദരിമാര്‍ക്കും പണം ആവശ്യമുണ്ടാവാം… നാട്ടില്‍ പോയി വരാനാവാം അല്ലന്കില്‍ വെറുതെ ഒരെഴുത്ത് അയച്ചതാവും…

പക്ഷെ…,
ഉള്ളടക്കത്തിന്റെഏഴയലത്തുപോലും എത്തിയതായി ഡോക്ടര്‍ വിശ്വസിച്ചില്ല. പപ്പയുടെ എഴുത്തിന്റെ കാര്യം മുന്പ് എലിസബത്ത് പറഞ്ചിട്ടില്ല. എന്തോ ഗൌരവമായ സംഗതിയാണ്.

സിസ്റര്‍മുറിയിലോടിനടന്നു തളര്‍ന്നു വാഷ് ബെസിനരികില്‍കൈ കഴുകി കഴിന്ഞിട്ടില്ല . ഡോക്ടര്‍ ഇരിപ്പിടത്തില്‍ നിന്നുമെഴുന്നേറ്റു.
സാധ്യതകളുടെ പാശ്ചാതലത്തില്‍ മങ്ങി കണ്ട തോമാച്ചന്റെ നിഴലിനോടൊത്ത് എലിസബെത്തു എഴുന്നേറ്റു.

പൈപ്പിലെ ജലപ്രവാഹം തുടര്‍ച്ച നഷ്ടപ്പെട്ടു ലോഹച്ചാലുകളുടെ പ്രതിബന്ധ കുരുങ്ങി. സിസ്ടരും മുറിക്കു പുറത്തു കടക്കാന്‍ ആഗ്രഹിച്ചു.


ഡോക്ടര്‍ എലിസബെതിന്ടെ കണ്ണുകളില്‍ പുറകോട്ടോടുന്ന വരാന്തയിലെ തൂണുകളും വീല്‍ചെയരുകളും പ്രതിഫലിച്ചു കൊണ്ടിരുന്നു. പരിശോധനാമുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന സിസ്ടരുടെ പിന്തുടരുന്ന കണ്ണുകള്‍ കാണാന്‍ എലിസബത്ത് തിരിഞ്ചു നോക്കുകയും നഷ്ടപ്പെട്ട മാത്രകള്‍ ഇഴചെര്‍ക്കാന്‍ വേഗത കൂട്ടുകയും ചെയ്തു….., തോമാച്ചനു ഒപ്പമെത്താന്‍ . ഡോക്ടര്‍ തോമസ്‌ കുറിമാനത്തിന്റെ ഉള്ളടക്കം പരതി നടന്നു. ഒരിക്കല്‍ കൂടി എഴുത്തിനെ പറ്റി പറയണമെന്ന് അദ്ദേഹത്തിന് തോന്നിയില്ല. മരത്തണലില്‍ നിര്‍ത്തിയിട്ട കാറിനു അടുത്ത്‌ എത്തുന്നത്‌ വരെ രണ്ടുപേരും മൌനത്തില്‍ ത്തന്നെ കൂടുകൂട്ടി എന്ന് സിസ്റര്‍ വിശ്വസിച്ചു. വരാന്തയില്‍ നിന്നും എത്തി നോക്കിയ സിസ്ടരുടെ ചെവിയില്‍ പിന്നീട് സംസാരിച്ച കാര്യങ്ങള്‍ പതിഞ്ഞതും ഇല്ല . ഡോക്ടര്‍ തോമസിന്‍റെ വെളുത്ത മാരുതിക്കാര്‍ ആസ്പത്രി ഗേറ്റും താണ്ടി മെയിന്‍ റോഡിലേക്ക്‌ കടന്നു എലിസബെതിന്റെയും സിസ്ടരുടെയും ദൃശ്യ പഥത്തില്‍ നിന്നും മറഞ്ഞു . ആസ്പത്രി വരാന്തയില്‍ സിസ്റര്‍ ആലോചിച്ചു. “ഇത്രേം നേരം ഇവരെന്നതാ പറഞ്ചത്‌….. …ഇവരുതമ്മീ ശരിക്കും പ്രണയമാണോ?” ഇരുവശങ്ങളിലേക്കും ആടിക്കൊണ്ടിരിക്കുന്ന സ്ടിയരിംഗ വീലിനു പിന്നിലിരുന്നു ഡോക്ടര്‍ ഓര്‍ത്തു നോക്കി. “വീട്ടീന്ന് വന്ന എഴുത്തില്‍ എന്തായിരിക്കും വിശേഷം?” ഏതൊക്കെയോ സൂചനകള്‍ കൈവിട്ടുപോയതായി ഡോക്ടര്‍ തോമസിന് തോന്നി. റോഡിലെ വളവുകള്‍ നിവര്‍ത്തി, പാതയോരത്തെ ട്രാഫിക്‌ സിഗ്നലുകലനുസരിച്ചു വേഗതയുടെ ഏറ്റ കുറച്ച്ചിലുകളോടെ കാര്‍ മുന്നോട്ടു നീങ്ങി. ഒരു പച്ച മാരുതി മുന്നില്‍ ഓടിക്കയറി. ഡോക്ടര്‍ വീണ്ടും വേഗത കുറച്ചു. പല വാഹനങ്ങളും വെളുത്ത മാരുതിയെ പിന്നില്‍ ആക്കി ധൃതിയില്‍ അകന്നു. മര ത്ത ണലിലൂടെ നടക്കുമ്പോള്‍ എലിസബത്തും ഓരോന്ന് ആലോചിച്ചു. “തോമാച്ചന്‍ എന്നതാ ഉദ്ദേശിച്ചത്. ” സാങ്കല്പിക ചതുരംഗ പലകയില്‍ മിഴി നട്ടിരുന്ന എലിസബത്ത് ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിന്റെ ആശാ ഭംഗം മറന്നു. സ്ടാഫ്‌ കൊടെര്സിലെ ചുമരുകള്‍ക്കുള്ളില്‍ വെച്ചു തൊമചന്ടെ വചനങ്ങളെ പറ്റി എലിസബത്ത് വീണ്ടും ഓര്‍ത്തു. വളരെ മിതമായെ തോമാച്ചന്‍ സംസാരിക്കൂ. അതും ചുറ്റുപാടുകള്‍ മനസ്സിലാക്കി. "കര്‍ത്താവ്‌ വെള്ളത്തിനു പൊറത്ത് നടന്നൂ ന്നോള്ളത് അറിയാലോ ?" അടുത്ത മേശമേല്‍ ഊണ് കഴിച്ചുകൊന്ടിരുന്നവരും റെസ്ടോരണ്ടിലെ വെയിടരും കേള്‍ക്കാതെ തോമാച്ചന്‍ പറഞ്ഞു. ഭൂതകാലത്തില്‍ നിന്നും പഴയ കൌതുകങ്ങള്‍ വീണ്ടും കേട്ട് എലിസബത്ത് കൊട്ടെര്സിലിരുന്നു പുഞ്ചിരിച്ചു. “കര്‍ത്താവിനെ മാത്രം പറയണ്ട…. പല ഡോക്ടര്‍ മാരും വൈകീട്ട് വെള്ളത്തിന്‌ പൊറത്താണല്ലോ നടക്കുന്നെ .” “ബത്ത്ശേബാ…, പാറക്കെട്ടീന്നു നോക്കിയാ കടല് കാണാ മെന്കീ …. കടലീന്നു നോക്കിയാ പാറ ക്കെട്ടും കാണാവേ” കീഴട ങ്ങ ലിന്ടെ മുഴുവന്‍ സുഗ ആലസ്യവും കണ്ണുകളില്‍ വരുത്തികൊണ്ടവള്‍ പറഞ്ഞു. “ഉവ്വ്" “കര്‍ത്താവ്‌ മാത്രേ വെള്ളത്തീ പോങ്ങിക്കിടക്കൂന്നാ ഞാന്‍ കരുതീരുന്നെ.” തോമാച്ചന്‍ പ്രതിയോഗിയുടെ കണ്ണുകളിലേക്കു നോക്കി. ആക്രമണ്‍ സ്വഭാവമില്ല. “വെള്ളത്തീ പൊങ്ങിക്കിടക്കുന്ന രണ്ടാമത്തെ ആളെപ്പറ്റിയാ….. ഞാന്‍ പറഞ്ഞു വരുന്നേ”. കണ്ണുകള്‍ അടയുകയോ കൂടുതല്‍ തുറക്കുകയോ ചെയ്തില്ല. പ്രതിയോഗി എല്ലാം കേള്‍ക്കുന്നുണ്ട്. പക്ഷെ ഒരു പ്രതികരണവുമില്ല. “ഞാനെന്‍റെ ബത്ത്ശേബയെ പറ്റിയാ …….” ആശയ വിനിമയത്തിലെ വ്യാകരണ നിയമങ്ങള്‍ മറന്ന തൊമാചന്ടെ കണ്ണുകള്‍ ഏറ്റുമുട്ടാനവാതെ പിന്തിരിഞ്ഞു. സ്റ്റാഫ്‌ കൊട്ടെര്സിലെ ചുമരുകള്‍ക്കുള്ളില്‍ എലിസബേതിണ്ടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ഡോക്ടര്‍ തോമസ്‌ വെയിട്ടരോടു ബില്ല് കൊണ്ടു വരാന്‍ പറഞ്ഞു. കല്യാണ സൌഗന്തിക പുഷ്പത്തിന് പോയ ഭീമന്‍റെ കഥ തോമാച്ചന്‍ ബത്ത്ശേബക്ക് പറഞ്ഞു കൊടുത്തു. കണ്ണുകളില്‍ പിണക്കം കാണാ തായപ്പോള്‍ പറഞ്ഞു. “എത്ര ചെറിയ പോയ്കയായാലും ഞാനങു മുങ്ങിപ്പോകും…. എലിസബത്ത് മുങ്ങുകേല….” എന്തൊക്കെയോ പറ യാനവള്‍ വെമ്പി പക്ഷെ...., “പെന്പിള്ളാംരെല്ലാം അങ്ങിനാ…” എന്ന് മാത്രം പറഞ്ഞു എവിടെയും എത്താത്ത വിശദീകരണങ്ങള്‍ അവള്‍ പാതിയില്‍ നിര്ത്തി. പെണ്‍ കുട്ടികള്‍ എല്ലാം യേശു ക്രിസ്തു ഡോക്ടര്‍ തോമസ്‌ വിശ്വസിച്ചില്ല . സ്റ്റാഫ്‌ കൊട്ടെര്സിലെ ചുവരുകള്‍ക്കുള്ളില്‍ എലിസബെതിന്ടെ മുഖത്ത് പുഞ്ചിരി മാഞ്ഞു. കല്യാണ സൌഗ ന്ധിക ത്തിന്‍റെ സൌരഭ്യം നാസാരന്ധ്രങ്ങളില്‍ ആവാഹിക്കാന്‍ ശ്രമിച്ചു. കഴിയുന്നില്ല. മേശമേല്‍ പപ്പയുടെ എഴുത്ത്. പൊട്ടിച്ചു വായിച്ചില്ലെന്നു അപ്പോഴാണ്‌ ഓര്‍ത്തത് . ഇനിയിപ്പോ സമയമില്ല. വീണ്ടും ആസ്പത്രിയിലേക്ക് പോകണം. നെറ്റിയിലേക്ക്പാറികിടന്ന മുടിച്ചുരുകള്‍ നേരെയാകാന്‍ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന എലിസബത്ത് ഡോക്ടറുടെ സ്ഥായിയായ ഭാവം പ്രതിഫലിച്ചു. ത്രിമാന വസ്തുക്കളുടെ ദ്വിമാന സ്വഭാവമുള്ള പ്രതി ബിംബങ്ങളിലൂടെ കണ്ണുകള്‍ തെന്നിക്കൊണ്ടിരുന്നു . ജീവനുള്ള കണ്ണുകള്‍ ജീവനില്ലാത്ത കണ്ണുകള്‍ കണ്ടു. കണ്ണിലെ ചില്ലുപോലുള്ള കോര്‍ ണിയയില്‍ വെളുത്ത വലയം.

Friday, February 20, 2009

വൃത്ത സഞ്ചാരം

എന്‍റെ ചെറുകഥകളുടെ ഒരു ചെറിയ സമാഹാരം
പല സന്ദര്‍ഭങ്ങളിലായി മനസ്സില്‍ തോന്നിയ
ഒളിച്ചോട്ടത്തിന്‍റെയും രക്ഷപ്പെടാനുള്ള പ്രയത്നത്തിന്‍റെയും രൂപരേഖയാണ്
ഈ അക്ഷരങ്ങള്‍ ...

രക്ഷപ്പെടല്‍ എന്നൊന്നില്ല .
ഒരു വൃത്തത്തിനു നടുവില്‍ കെട്ടിയ കുറ്റിയില്‍ കേന്ദ്രീകരിച്ച്
എത്ര തന്നെ സഞ്ചരിച്ചാലും വഴി തീര്‍ന്നു കുറ്റിയില്‍ മാത്രമേ എത്തു ..
കഥകള്‍

ആര്‍കസ് ജുവനൈലിസ്
ജുഗല്‍ബന്ധി
അപൂര്‍ണം
നായാട്ടിന്‍റെ നിയമങ്ങള്‍
വൃത്ത സഞ്ചാരം

സ്വപ്നപുസ്തകത്തിലെ ഒന്നാം അദ്ധ്യായം
മൂന്നാം തലം

തിരോധാനം
നിലവറ , പ്രവേശനമില്ല
അടിയന്തിരാവസ്ഥ
ഉട്ടോപിയ
അവസാനത്തെ അത്താഴം
രാധിക
ഈ കഥകള്‍ ഞാന്‍ ടൈപ്പ് ചെയ്തു തുടങ്ങുന്നേയുള്ളൂ .
സമയം വലിയ ഒരു പ്രശ്നമാണ് ..
സദയം ക്ഷമിക്കുമല്ലോ
അജിത് ബാബു .